എട്ടാം ക്ലാസ് വരെ സംസ്കൃത പഠനം നിര്‍ബന്ധമാക്കി ആസാം സര്‍ക്കാര്‍. സംസ്കൃത ഭാഷാ പഠനവും കമ്പ്യൂട്ടര്‍ പഠനവും നിര്ബന്ദിതമാക്കാന് ഇന്നലെ ചേര്‍ന്ന ആസാം മന്ത്രിസഭാ യോഗമാണ് തീരുമാനം കൈകൊണ്ടത്.
സംസ്കൃത പഠനത്തിനും കമ്പ്യൂട്ടര്‍ പഠനത്തിനും ആയുള്ള അധ്യാപകരെ ഉടന്‍ നിയമിക്കുമെന്ന് ആസാം വിദ്യാഭ്യാസമന്ത്രി കേശവ് മെഹന്ത അറിയിച്ചു.
എല്ലാ പഞ്ചായത്തിലും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. വില്ലേജുകളിലും തുടര്‍ന്ന് ഓരോ വീടുകളിലും ഇന്റര്‍നെറ്റ് എത്തിക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
Discussion about this post