ഡല്‍ഹി: ഭര്‍ത്താവ് വാട്സ്ആപ്പ് വഴി വിവാഹമോചനം നടത്തിയതിനെതിരെ യുവതി കോടതിയില്‍. സ്വന്തം കുടുംബത്തിന്റെ പോലും പിന്തുണയില്ലാതെയാണ് യുവതി വാട്സ്ആപ്പ് സന്ദേശം വഴി തലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. വാട്സ്ആപ്പ് മെസേജ് വഴി മൂന്നുതവണ തലാഖ് ചൊല്ലുന്നുവെന്ന് സന്ദേശം അയച്ചാണ് വിവാഹമോചനം നടത്തിയത്. മൂന്ന് തവണ തലാഖ് ചെല്ലി വിവാഹമോചനം നടത്തുന്ന രീതിക്കെതിരെ മുസ്ലീം സ്ത്രീസംഘടനകള്‍ പ്രതിഷേധമുയര്‍ത്തുന്നതിനിടെയാണ് വാട്സ്ആപ്പ് വഴി വിവാഹമോചനം നടത്തിയെന്ന പരാതിയുമായി യുവതി കോടതിയെ സമീപിച്ചിരിക്കുന്നത്.
ആറുവര്‍ഷം മുന്‍പാണ് ഡല്‍ഹി സ്വദേശിയുമായ യുവാവുമായി യുവതിയുടെ വിവാഹം നടന്നത്. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു. വിവാഹശേഷം സ്ത്രീധന തുക കുറഞ്ഞന്ന് പറഞ്ഞ് നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതി പറയുന്നു. മകളുണ്ടായതിനു ശേഷവും പീഡനം തുടര്‍ന്നു. ഇത് സഹിക്കവയ്യാതെ സ്വന്തം വീട്ടില്‍ പോയ യുവതിയെ തേടിയെത്തിയത് ഭര്‍ത്താവിന്റെ വാട്സാപ്പ് സന്ദേശമാണ്. മൂന്ന് തവണ തലാഖ് ചൊല്ലുന്നുവെന്നായിരുന്നു സന്ദേശം. ഇതിനെതിരെയാണ് യുവതി കോടതിയിലെത്തിയിത്. സ്വന്തം കുടുംബത്തില്‍ നിന്നു പോലും വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലന്ന് യുവതി പരാതി പെടുന്നു.
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിന് പ്രധാനകാരണമായി കേന്ദ്രസര്‍ക്കാര്‍ പറയുന്നതും മുസ്ലീം വ്യക്തി നിയമത്തിലെ ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കാനാകുമെന്നതാണ്. മുത്തലാഖ് വിഷയത്തില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. മുത്തലാഖ് സംബന്ധിച്ച് ഉയരുന്ന കാര്യങ്ങള്‍ ഗൗരവമുള്ളതാണെന്നും അവഗണിക്കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു. വാദം കേള്‍ക്കേണ്ടവയാണ് നിലവില്‍ ഉയരുന്ന പ്രശ്നങ്ങള്‍. മുസ്ലിം വിഭാഗത്തിനിടയിലുള്ള നിക്കാഹ് ഹലാല, ബഹുഭാര്യാത്വം തുടങ്ങിയ വിഷയങ്ങള്‍ പ്രത്യേക ശ്രദ്ധ നല്കേണ്ടവയുമാണെന്ന് സുപ്രീം കോടതി പറഞ്ഞു.
Discussion about this post