കൊല്ലം: പ്രമുഖ വ്യവസായി രവിപിളളയുടെ ഉടമസ്ഥതയിലുളള കൊല്ലത്തെ ഉപാസന നഴ്സിങ് കോളേജിലെ ഹോസ്റ്റല്‍ വിദ്യര്‍ത്ഥിനികള്‍ക്ക് വിചിത്രമായ നിര്‍ദ്ദേശം നല്കിയ കോളേജ് അധികൃതര്‍ വിവാദത്തില്‍. രണ്ട് കട്ടില് അടുപ്പിച്ചിട്ടാല്‍ ലെസ്ബിയന്‍ എന്ന് ആക്ഷേപിക്കും. അര്‍ദ്ധരാത്രി സമയത്തും വാര്ഡന് വന്ന് വാതിലില്‍ മുട്ടിയാല്‍ തുറക്കണമെന്നതാണ് ഇവിടുത്തെ മറ്റൊരു നിയമം.
സംഭവത്തെ തുടര്‍ന്ന് പ്രിന്‍സിപ്പലിനെതിരെ സമരത്തിലാണ് വിദ്യാര്‍ത്ഥികള്‍. കോളേജില്‍ തങ്ങള്‍ നേരിടുന്ന പീഡനങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരത്തെ ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് മോണിറ്ററിംഗ് സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്.
Discussion about this post