ഡല്‍ഹി: കള്ളപ്പണക്കാരെ തടയാനുള്ള ബില്ലിനു കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി .ബില്ലില്‍ നികുതിയുടെ 300 ശതമാനം പിഴയ്ക്കും 10 വര്‍ഷം കഠിനത്തടവിനും വ്യവസ്ഥയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു ബില്ലിന് അംഗീകാരം നല്‍കിയത്.
വിദേശത്തുനിന്നുള്ള വരുമാനം, ആസ്തി എന്നിവ സംബന്ധിച്ചുള്ള വിവരം മറച്ചുവയ്ക്കുന്നത് 10 വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ബില്ലില്‍ വ്യക്തമാക്കുന്നു.വിദേശത്തുള്ള ആസ്തിയില്‍നിന്നു വരുമാനമില്ലെങ്കിലും ആദായ നികുതി റിട്ടേണ്‍ അടയ്ക്കാന്‍ ഉടമയ്ക്കു ബാധ്യത ഉണ്ടാകുമെന്ന വ്യവസ്ഥയും ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ആദായ നികുതി റിട്ടേണുകള്‍ പൂരിപ്പിക്കാത്തതും ആവശ്യത്തിനു വിവരം നല്‍കാത്തതും കുറ്റകരമാണെന്നും ബില്ലില്‍ പറയുന്നു. വ്യക്തികള്‍, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങങ്ങള്‍ തുടങ്ങിയവ ബില്ലിന്റെ പരിധിയില്‍ വരും. അനധികൃത സ്വത്ത് കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റിന് അധികാരം ഉണ്ടാകും.
കഴിഞ്ഞ ബജറ്റിലാണു കള്ളപ്പണം തടയാന്‍ നിയമനിര്‍മാണം കൊണ്ടുവരുമെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ബില്‍ ലോക്സഭയിലാകും ആദ്യം അവതരിപ്പിക്കുക.
Discussion about this post