സിഡ്നി: ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ ക്വാര്‍ട്ടറില്‍ ശ്രീലങ്കക്ക് തകര്‍ത്ത് ദക്ഷിണാഫ്രിക്ക സെമിയില്‍ കടന്നു. 134 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 18 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 78 റണ്‍സെടുത്ത ഡി കോക്ക് തിളങ്ങി.
നേരത്തെ ദ്വീപുകാര്‍ 37.2 ഓവറില്‍ 133ന് പുറത്തായി. സംഗക്കാര 45 റണ്‍സെടുത്തു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. മൂന്ന് റണ്‍സെടുത്ത് നില്‍ക്കുന്നതിനിടെ അവര്‍ക്ക് ഓപ്പണര്‍ കുസാല്‍ പെരേരയുടെ(3) വിക്കറ്റ് നഷ്ടപ്പെട്ടു. നാല് റണ്‍സെടുത്ത് നില്‍ക്കെ റണ്ണെടുക്കാതെ ദില്‍ഷനും പുറത്തായി. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ സംഗക്കാരയും തിരിമന്നയും രക്ഷ പ്രവര്‍ത്തനം നടത്തിയെങ്കിലും 41 റണ്‍സെടുത്ത തിരിമന്ന പുറത്തായതോടെ ലങ്ക തളര്‍ന്നു. ജയവര്‍ദ്ധനെ(4),ഏയ്ഞ്ചലൊ മാത്യൂസ്(19) തിസാര പെരേര(0)കുലശേഖര(1),കൗശല്‍(0) എന്നിവര്‍ വേഗത്തില്‍ പുറത്തായതോടെ 127ന് 9 വിക്കറ്റ് എന്ന നിലയിലായി ശ്രീലങ്ക.മാത്യൂസ്, കുലശേഖര, കൗശല്‍ എന്നിവരെ തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കി ഡുമിനി ഈ ലോകകപ്പിലെ രണ്ടാമത്തെ ഹാട്രിക് കുറിച്ചു. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ഇമ്രാന് താഹിറും തിളങ്ങി.
കുമാര്‍ സംഗക്കാരെ ഈ കളിയോടെ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ തുടരും.
Discussion about this post