മലയാളത്തിന്റെ പ്രിയ നടി ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു. പ്രമുഖ കന്നഡ നിര്‍മ്മാതാവും വ്യവസായിയുമായ നവീനാണ് വരന്. കൊച്ചിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമാ രംഗത്ത് നിന്ന് നടി മഞ്ജു വാര്യര്‍ പങ്കെടുത്തു. വിവാഹം ഉടനുണ്ടാകില്ലെന്ന് ഭാവനയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
ഹണീബീ 2ആണ് ഭാവനയുടെ പുതിയ ചിത്രം. പൃഥിരാജിന്റെ നായികയായി ആദം എന്ന ചിത്രത്തിലും ഭാവന അഭിനയിച്ചു വരുന്നു. മാര്ട്ടിന് പ്രക്കാട്ട് ദുല്‍ഖര്‍ ചിത്രം ചാര്‍ലിയുടെ തെലുങ്ക് പതിപ്പിലും ഭാവനയാണ് നായിക.
Discussion about this post