ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി സ്ഥാനത്തേക്ക് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനിയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെച്ചു. ഗുജറാത്തിലെ സോംനാഥ് യോഗത്തിലാണ് അദ്വാനിയുടെ പേര് മുന്നോട്ടുവെച്ചതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
രാഷ്ട്രപതി സ്ഥാനം എല്‍.കെ അദ്വാനിയ്ക്കുള്ള ഒരു ‘ഗുരു ദക്ഷിണ’ യാണെന്നും മോദി പറഞ്ഞു. ഈ യോഗത്തില്‍, അമിത് ഷാ, കേശുഭായ് പട്ടേല്‍ എല്‍.കെ അദ്വാനി തുടങ്ങിയവര്‍ പങ്കെടുത്തു.
യുപി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വലിയ വിജയത്തിനുശേഷം ഇന്ത്യയുടെ അടുത്ത പ്രസിഡണ്ടിനെ ഇച്ഛാനുസരണം തെരഞ്ഞെടുക്കാം എന്നതാണ് ബിജെപിയുടെ പ്രതീക്ഷ. പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഈ വര്‍ഷം ജൂലൈയില്‍ നടക്കുമെന്നാണ് സൂചന.
Discussion about this post