ആഗ്ര: ആഗ്ര റെയില്വേസ്റ്റേഷന് സമീപം ഇരട്ട സ്ഫോടനം. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൂചന. മാലിന്യ നിര്‍മ്മാര്‍ജ്ജന കേന്ദ്രത്തിലാണ് ആദ്യ സ്ഫോടനം നടന്നത്. രണ്ടാം സ്ഫോടനം നടന്നത് റെയില്‍വേ സ്റ്റേഷന്റെ സമീപമുള്ള ഒരു വീട്ടിലാണ്. സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു. റെയിൽവേ ട്രാക്കിനു സമീപത്തുനിന്ന് ഭീഷണി കത്ത് കണ്ടെത്തിയതായും പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഐഎസ് ഭീഷണിയെ തുടർന്ന് താജ്മഹലിനു സുരക്ഷ ശക്തമാക്കിയിരുന്നു. ഭീകരർ ആക്രമണം നടത്താൻ ലക്ഷ്യമിടുന്ന കേന്ദ്രങ്ങളിലൊന്നാണു താജ്മഹൽ എന്ന തരത്തിൽ ഐഎസ് ആഭിമുഖ്യമുള്ള വെബ്സൈറ്റിലാണു പ്രചാരണമുണ്ടായത്.
Discussion about this post