ഹൈദരാബാദ്: മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന ഹൈദരാബാദിലെ വേദിയിലേക്ക് എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു. നൂറോളം എബിവിപി പ്രവര്‍ത്തരാണ് തെലങ്കാനയിലെ മലയാളി കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയിലെ വേദിയിലേക്ക് മാര്‍ച്ച് നടത്തിയത്.
വേദിയില്‍ പിണറായി വിജയന് സംസാരിച്ചു കൊണ്ടിരിക്കെ പ്ലക്കാര്‍ഡുകളുമായെത്തിയ ഒരു സംഘം വേദിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. വിജയന് ഗോ ബാക്ക് എന്ന് മുദ്രാവാക്യം വിളികളുമായാണ് പ്രതിഷേധക്കാരെത്തിയത്. പ്രതിഷേധം ശക്തമാവുമെന്ന സൂചനകളെ തുടര്‍ന്ന് പൊലീസ് സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി.
മുഖ്യമന്ത്രി പിണറായി വിജയന് കനത്ത പോലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് പരിപാടികളിലാണ് മുഖ്യമന്ത്രി ഹൈദരാബാദില്‍ ഇന്ന് പങ്കെടുക്കുന്നത്. സി.പി.ഐ.എം തെലങ്കാന യൂണിറ്റിന്റെ മഹാജനപദയാത്രയുടെ സമാപന സമ്മേളനത്തിലും തെലങ്കാനയിലെ മലയാളി കൂട്ടായ്മ സംഘടിപ്പിക്കുന്ന പരിപാടിയിലും പങ്കെടുക്കാനാണ് പിണറായി ഹൈദരാബാദില്‍ എത്തിയത്.
കേരളത്തില്‍ സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊല ചെയ്യുന്നതിലും ആക്രമിക്കുന്നതിലും പ്രതിഷേധിച്ചാണ് എബിവിപി പ്രതിഷേധം സംഘടിപ്പിച്ചത്. നേരത്തെ പിണറായി എത്തിയാല്‍ തടയുമെന്ന് ബിജെപി എംഎല്‍എ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് പിന്‍വലിച്ചിരുന്നു.
Discussion about this post