കൊല്ലം: വൈദിക പഠനത്തിനെത്തിയ 14കാരനെ വൈദികന്‍ പീഡിപ്പിച്ചചായി പരാതി. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ വൈദികന്‍ ഓടി രക്ഷപ്പെട്ടു.
കൊല്ലം കോട്ടാത്തല സെന്റ് മേരീസ് പള്ളിയിലെ വൈദികന്‍ തോമസ് പാറക്കുഴിയാണ് ഓടി രക്ഷപ്പെട്ടത്. പള്ളിയില്‍ വൈദിക പഠനത്തിനെത്തിയ വിദ്യാര്‍ത്ഥിയെ ആണ് തോമസ് പാറക്കുഴി പീഡിപ്പിച്ചത്.
കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിന്‍ മേല്‍ വൈദികനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് എത്തിയപ്പോഴായിരുന്നു വൈദികന്റെ രക്ഷപ്പെടല്‍. കൊട്ടയൂര്‍ വൈദികന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം സഭയ്ക്ക് നാണക്കേടുണ്ടാക്കിയിരുന്നു. ഇത് പിറകെയാണ് പുതിയ സംഭവം
Discussion about this post