ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് ദമ്പതികള്‍ കോടതിയില്‍ പുതിയ കണ്ടെത്തല്‍. തങ്ങളുടെ മകന്റെ ദേഹത്ത് ഉണ്ടെന്ന് ദമ്പതികള്‍ അവകാശപ്പെട്ട മറുക് ലേസര്‍ ചികിത്സയിലൂടെ മായ്ക്കാന്‍ ശ്രമിച്ചതായി കണ്ടെത്തി. ധനുഷ് തങ്ങളുടെ മകനാണെന്നും കുട്ടിക്കാലത്ത് വീടു വിട്ടു പോയതാണെന്നും ആരോപിച്ച് മധുര സ്വദേശികളായ കതിരേശന്-മീനാക്ഷി ദമ്പതികള്‍ ആണ് പരാതി നല്‍കിയിരുന്നത്. കേസിന്റെ വാദം ഈ മാസം 27 ലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
ധനുഷ് തങ്ങളെ ഉപേക്ഷിച്ചു കടന്ന മകനാണെന്നും പ്രായം ചെന്ന തങ്ങളുടെ ജീവിത ചിലവിനായി 65000 രൂപ നല്‍കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ധനുഷിന്റേതെന്ന് അവകാശപ്പെടുന്ന ജനന-സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇവര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിനു ബദലായി ധനുഷ് സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വ്യക്തത കുറവാണെന്നും കോടതി കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് ശരീരത്തിലെ മറുകുകള്‍ മാറ്റാന്‍ ലേസര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വന്നത്.
വൃദ്ധ ദമ്പതികളുടെ വാദം ധനുഷും, കുടുംബവും തള്ളിയിരുന്നു. നിര്‍മ്മാതാവും സംവിധായകനുമായ കസ്തൂരിരാജയുടെയും വിജയലക്ഷ്മിയുടെയും മകനാണ് ധനുഷ്.
Discussion about this post