കൊല്ലം: വൈദിക വിദ്യാര്‍ത്ഥികളെ വൈദീകന് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പൂവാര്‍ സിഐ എസ്.എം റിയാസിനെ സസ്പെന്റ് ചെയ്തു. കൊല്ലം എസ്.പി തോമസ് പാറക്കടത്ത് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റേഞ്ച് ഐജി മനോജ് എബ്രഹാമാണ് സിഐയെ സസ്പെന്റ് ചെയ്തത്.
പ്രകൃതിവിരുദ്ധ പീഡനത്തിന്റെ പേരില്‍ അറസ്റ്റിലായ കണ്ണൂര്‍ സ്വദേശി ഫാ.തോമസ് പാറേക്കള (30)ത്ത് പോലീസിനെ വെട്ടിച്ചു മുങ്ങിയിരുന്നു. ഇത് മനപൂര്വപരമായ വീഴ്ച്ചയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിഐയെ സസ്പെന്റ് ചെയ്തത്. കൊല്ലം പുത്തൂരില്‍ നിന്ന് മുങ്ങിയ വൈദികനെ മധുരയില്‍ നിന്നാണ് പോലീസ് പിടികൂടിയത്.
കൊല്ലം പൂത്തൂര്‍ സെന്റ് മേരീസ് പള്ളി വികാരിയാണ് ഫാ. തോമസ് പാറേക്കളം. 2016 ജൂലായ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. തേവലപ്പുറം പുല്ലാമലയില്‍ പ്രവര്‍ത്തിക്കുന്ന സെമിനാരിയില്‍ വൈദികപഠനത്തിനെത്തിയ മൂന്നു കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എസ്.ഡി.എം സന്ന്യാസ സമൂഹത്തിലെ അംഗമാണ് വൈദീകന്. പുല്ലാമലയില്‍ പ്രവര്‍ത്തിച്ചിരുന്ന സെമിനാരിയിലെ വൈദിക അധ്യാപകനായിരുന്നു. ഇവിടെ വൈദികപഠനത്തിനെത്തിയ കുട്ടികളെ മൂഴിക്കോട്ടെ പള്ളിയുടെ രണ്ടാംനിലയില്‍കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുമായിരുന്നുവെന്നാണ് പരാതി. സെമിനാരിയില്‍നിന്ന് പഠനം നിര്‍ത്തിപ്പോയ പൂവാര്‍ കരിങ്കുളം സ്വദേശിയായ 14 കാരന് വീട്ടുകാരോടൊപ്പം പൂവാര്‍ സി.ഐയ്ക്കാണ് പരാതിനല്‍കിയത്. തന്നോടൊപ്പം മറ്റു മൂന്നുകുട്ടികളെയും ഇത്തരത്തില്‍ പീഡിപ്പിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
പൂവ്വാര്‍ സി.ഐ.യുടെ നേതൃത്വത്തില്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പോലീസ് സംഘം പുല്ലാമലയിലെത്തി വൈദികനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവിടെ നിന്ന് മൂഴിക്കോട്ടെ പള്ളിയിലെത്തിച്ച് പരിശോധനകള്‍ നടത്തുന്നതിനിടയിലാണ് പോലീസിനെ കബളിപ്പിച്ച് വൈദികന് മുങ്ങുന്നത്. ഇയാളെ താഴത്തെനിലയില്‍ നിര്‍ത്തിയശേഷം മുകളില്‍ മഹസര്‍ തയ്യാറാക്കുന്നതിനായി പോലീസ് പോയപ്പോഴാണ് പ്രതി രക്ഷപ്പെട്ടതെന്നാണ് പറയപ്പെടുന്നത്. ഇത് മനപ്പൂര്‍വ്വ പരമായ വീഴ്ച്ചയാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിരിക്കുന്നത്.
Discussion about this post