മെല്‍ബണ്‍: ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ ഏഷ്യന്‍ ടീമായ ബംഗ്ലാദേശിനെ 109 റണ്‍സിന്റെ
വന്‍ മാര്‍ജിനില്‍ തോല്പിച്ചായിരുന്നു ഇന്ത്യയുടെ സെമി പ്രവേശം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 303 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ട് വച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 45 ഓവറില്‍ 193 റണ്‍സിന് എല്ലാവരും പുറത്തായി. 90 റണ്‍സ് എടുക്കുന്നതിനിടെ നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ട ബംഗ്ലാദേശിന് പിന്നീട് കരയറാനായില്ല. സൂമി സര്‍ക്കാര്‍(29) തമീം ഇഖ്ബാല്‍ (25), ഇമ്രുള്‍ കൈസ് (5), മഹ്മൂദുള്ളാ (21) നാസര്‍ ഹുസൈന് 35,മുസാഫില്‍ റഹിം(27) എന്നിങ്ങനെ ആര്‍ക്കും മികച്ച സ്കോര്‍ കണ്ടെത്താനായില്ല.
മഹ്മൂദുള്ളാ ഷമിയുടെ പന്തില്‍ ധവാന് ബൗണ്ടറി ലൈനില്‍ നിന്നെടുത്ത ഒരു ഉജ്ജ്വല ക്യാച്ചിലൂടെയാണ് പുറത്തായത്. ഉമേഷ് യാദവ് മൂന്ന് വിക്കറ്റെടുത്തു.
നേരത്തെ നിശ്ചിത അന്‍പത് ഓവറില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 302 റണ്‍സ് എടുത്തിരുന്നു. സെഞ്ച്വറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ (137) മികച്ച ബാറ്റിംഗാണ് ഇന്ത്യന്‍ സ്കോറിന് വേഗം പകര്‍ന്നത് 108 പന്തില്‍ രോഹിത് നൂറ് റണ്‍സ് കടന്നു.
നേരത്തെ അര്‍ദ്ധ സെഞ്ച്വറി ഓപ്പണിംഗ് കൂട്ടുകെട്ടിന് ശേഷം ഇന്ത്യയക്ക് മൂന്ന് വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടിരുന്നു. നാലാം വിക്കറ്റില്‍ ഒത്ത് ചേര്‍ന്ന റെയ്ന 46 പന്തില്‍ നിന്ന് അര്‍ദ്ധ സെഞ്ച്വറി തികച്ച് രോഹിതിന് മികച്ച പിന്തുണ നല്കി. റെയ്ന 65 റണ്‍സെടുത്തു.
നേരത്തെ ടോസ് നേടിയ ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും, ശിഖര്‍ ധവാനും മികച്ച തുടക്കമാണ് നല്‍കിയത.് ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് ഒന്‍പത് ഓവറില്‍ അന്‍പത് റണ്‍സെടുത്തു. ധവാന് 30 റണ്‍സ് എടുത്ത് പുറത്തായി. പിറകെയെത്തിയ അജാന്ത രഹാനെയും(19) കൊഹ്ലിയും(3) വേഗത്തില്‍ പുറത്തായി.
ഇന്ത്യയക്ക് മൂന്ന് വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടിരുന്നു. നാലാം വിക്കറ്റില്‍ ഒത്ത് ചേര്‍ന്ന റെയ്ന 46 പന്തില്‍ നിന്ന് അര്‍ദ്ധ സെഞ്ച്വറി തികച്ച് രോഹിതിന് മികച്ച പിന്തുണ നല്കി. റെയ്ന 65 റണ്‍സെടുത്തു.
നേരത്തെ ടോസ് നേടിയ ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും, ശിഖര്‍ ധവാനും മികച്ച തുടക്കമാണ് നല്‍കിയത.് ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് ഒന്‍പത് ഓവറില്‍ അന്‍പത് റണ്‍സെടുത്തു. ധവാന് 30 റണ്‍സ് എടുത്ത് പുറത്തായി. പിറകെയെത്തിയ അജാന്ത രഹാനെയും(19) കൊഹ്ലിയും(3) വേഗത്തില്‍ പുറത്തായി.
ഏകദിനത്തില്‍ നൂറ് ജയം നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനായി ഈ മത്സരത്തോടെ ധോണി. നേരത്തെ ഈ റെക്കോഡ് ഗാംഗുലിയുമായി പങ്കിടുകയായിരുന്നു ധോണി.
തുടര്‍ച്ചയായ ഏഴാം മത്സരത്തിലും എതിര് ടീമിനെ ഓള് ഔട്ടാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്.
Discussion about this post