ലാഹോര്‍: സ്വാതന്ത്യസമര സേനാനികളായ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ കൊലപ്പെടുത്തിയതില്‍ ബ്രിട്ടീഷ് രാജ്ഞി മാപ്പ് പറയണമെന്ന് പാകിസ്ഥാനിലെ പൗരാവകാശ പ്രവര്‍ത്തകരും അക്കാദമിക സമൂഹവും. അദ്ദേഹത്തിന്റെ 86-ാമത് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ലാഹോറിലെ ഫവാര ചൗക്കില്‍ ഭഗത് സിംഗ് മെമ്മോറിയല്‍ ഫൗണ്ടേഷന് സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിലായിരുന്നു ബ്രിട്ടീഷ് രാജ്ഞി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടത്.
കനത്ത സുരക്ഷ വിന്യാസത്തിനിടക്കായിരുന്നു പരിപാടി നടന്നത്. ബ്രിട്ടീഷ് രാജ്ഞി ഷദ്മാന്‍ ചൗക്ക് സന്ദര്‍ശിക്കുകയും അവിടെ വച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം ഉയര്‍ന്നത്. മാത്രമല്ല ബ്രിട്ടീഷ് രാജ്ഞി ഇന്ത്യയോടും പാകിസ്ഥാനോടും ഇന്ത്യയിലെയും പാകിസ്ഥാനിലെയും മുഴുവന്‍ സ്വാതന്ത്യ സമര സേനാനികളുടെ കുടൂംബങ്ങളോടും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
ഭഗത് സിംഗിന്റെ കുടുംബാംഗങ്ങള്‍ ടെലിഫോണിലൂടെ ചടങ്ങിനെ അഭിസംബോധന ചെയ്തു. ഫൗണ്ടേഷന് പ്രസിഡണ്ട് അബ്ദുള്ള മാലിക് ഭഗത് സിംഗ് മുന്നോട്ട് വച്ച സാമ്രാജ്യത്വ പോരാട്ടം തുടരുമെന്നും ചടങ്ങില്‍ പറഞ്ഞു.
Discussion about this post