വാഷിങ്ടണ്‍: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ ഉന്നത വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തിങ്കളാഴ്ച ഫോണില്‍ വിളിച്ചാണ് മോദിയെ അഭിനന്ദനം അറിയിച്ചത്. വൈറ്റ് ഹൗസിലെ മാധ്യമ ഉപദേഷ്ടാവ് മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത ശേഷം ഇത് മൂന്നാംതവണയാണ് ഡൊണാള്‍ഡ് ട്രംപും നരേന്ദ്രമോദിയും പരസ്പരം ഫോണില്‍ സംസാരിക്കുന്നത്.
Discussion about this post