കൊച്ചി: ആര്‍എസ്എസ് മുന്‍ പ്രചാരക് വി. രാധാകൃഷ്ണ ഭട്ട് (80) അന്തരിച്ചു. അസുഖം മൂലം ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ഇന്ന് രാവിലെയാണ് അന്തരിച്ചത്.
ആലപ്പുഴയില്‍ പ്രചാരകായും എറണാകുളം ജില്ലാവിഭാഗ് കാര്യവാഹായും പ്രാന്തീയ ശാരീരിക് പ്രമുഖും ബൗദ്ധിക് പ്രമുഖായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാസ്കര്‍ റാവുവിന്റെ സമ്പര്‍ക്കത്തില്‍ സംഘ സ്വയം സേവകനായി. അടിയന്തരാവസ്ഥക്ക് മിസാ തടവിലായി.
മികച്ച പ്രഭാഷകനും സംഗീതജ്ഞനും ഹരികഥാപ്രസംകനുമായിരുന്നു. ശാഖാ പ്രവര്‍ത്തനവും സംഘ പരിവാറ് പരിപാടികളും എഴുപതാം വയസിലും മുടക്കിയിരുന്നില്ല. സംസ്ക്കാരം രണ്ട് മണിക്ക് പുല്ലേപ്പടി ശ്മശാനത്തില്‍ നടക്കും.
Discussion about this post