ചെന്നൈ: കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിന്? പ്രേക്ഷകരുടെ ഉള്ളില്‍ രണ്ടു വര്‍ഷമായി തുടരുന്ന സംശയമാണിത്. ഇതിന് മറുപടിയായി കട്ടപ്പ തന്നെ നേരിട്ടെത്തി. ഏപ്രില്‍ 28ന് റിലീസ് ചെയ്യുന്ന ‘ബാഹുബലി 2: ദ കണ്ക്ലൂഷന്’ റിലീസിനു മുന്നോടിയായുള്ള പ്രമോഷന് ചടങ്ങിലാണ് ബാഹുബലിയെ കൊല്ലാനുള്ള കാരണം കട്ടപ്പയായി വേഷമിട്ട സത്യരാജ് വെളിപ്പെടുത്തിയത്.
‘കാരണം വളരെ നിസാരമാണ്. നിര്‍മ്മാതാക്കളായ ഷോബുവും പ്രസാദും ബാഹുബലിയെ കൊല്ലാന്‍ എനിക്ക് പണം തന്നു. സംവിധായകനായ രാജമൗലി കൊല്ലാന്‍ പറഞ്ഞു, ഞാന്‍ കൊന്നു. അല്ലെങ്കില്‍ എനിക്ക് എങ്ങനെ പ്രഭാസിനെ കൊല്ലാന്‍ കഴിയും? 2003-ല്‍ ഇറങ്ങിയ മിര്‍ച്ചി മുതല്‍ എനിക്ക് ഏറെ പ്രിയപ്പെട്ടവനാണ് പ്രഭാസ്’ എന്നായിരുന്നു സത്യരാജിന്റെ മറുപടി.
സംശയം തീരാത്തവര്‍ ഏപ്രില്‍ 28 വരെ കാത്തിരിക്കാനും തീയേറ്ററില്‍ എത്തി സിനിമ കാണാനുമായിരുന്നു സത്യരാജ് നിര്‍ദേശിച്ചത്. വിവിധ ഭാഷകളില്‍ ഇറങ്ങുന്ന ബാഹുബലി 2: ദ കണ്ക്ലൂഷന്’ 6500 ഓളം തീയേറ്ററുകളിലാണ് ഒരുമിച്ച് പ്രദര്‍ശനത്തിന് എത്തുന്നത്്.
Discussion about this post