തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരേയും വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. വയനാട് ചെന്നലോട് സര്‍ക്കാര്‍ യു.പി സ്കൂള്‍ മുന്‍ അധ്യാപകനും നിലവില്‍ തരിയോട് ഗവണ്മെന്റ് ഹൈസ്കൂള്‍ യു.പി.എസ്.എയുമായ ഷാജു ജോണിനേയാണ് സസ്പെന്‍ഡ് ചെയ്തത്.
വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോര്‍ട്ട് പരിഗണിച്ച് പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്.
മുഖ്യമന്ത്രിയേയും മന്ത്രിമാരേയും സര്‍ക്കാരിനെയും സഭ്യേതര ഭാഷയില്‍ വിമര്‍ശിക്കുകയും അവഹേളിക്കുകയും ചെയ്തതായി വയനാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഷാജു ജോണിന്റെ പ്രവൃത്തി 1960-ലെ കേരളസര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാട്ട ചട്ട സംഹിത റൂള്‍ 60-നെതിരും കടുത്ത അച്ചടക്ക ലംഘനവും ഒരു അദ്ധ്യാപകന് പദവിക്ക് നിരക്കാത്തതുമാണെന്ന് ഉത്തരവില്‍ പറയുന്നു.
Discussion about this post