ഡല്‍ഹി: രാജ്യത്ത് 16 സംസ്ഥാനങ്ങളിലെ 300 സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക റെയ്ഡ്. ചെറുകിട ധനകാര്യ സ്ഥാപനങ്ങളിലാണ് പ്രധാനമായും റെയ്ഡ് നടക്കുന്നത്. നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തിന് ശേഷം ഇത്തരം സ്ഥാപനങ്ങള്‍ വന്‍തോതില്‍ കള്ളപണം വെളുപ്പിച്ച് നല്‍കിയതായി പരാതികളുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ് നടത്തുന്നത്. കള്ളപണത്തിനെതിരായ നടപടിയുടെ ഭാഗമായാണ് റെയ്ഡെന്നാണ് റിപ്പോര്‍ട്ട്.
നോട്ട് പിന്‍വലിക്കലിന് ശേഷം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സി.ബി.െഎയും സാമ്പത്തിക സ്ഥാപനങ്ങളെ കര്‍ശനമായി നിരീക്ഷിച്ചു വരികയായിരുന്നു. വന്‍ തുകകള്‍ നിക്ഷേപിക്കുന്നവരെയും ചെറുകിട ധനകാര്യ സ്ഥാപനങ്ങളെയുമാണ് നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നത്. 50 ബാങ്കുകളില്‍ ഹവാല ഇടപാടുകള്‍ നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു.
Discussion about this post