തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ നടത്തിപ്പില്‍ ഉണ്ടായ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രി പ്രൊഫ ടികെ രവീന്ദ്രനാഥ് ഇത് സംബന്ധിച്ച് ത്തരവ് ഉത്തരവിറക്കി.
എസ്എസ്എല്‍സി കണക്ക് പരീക്ഷാ വിവാദത്തില്‍ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇതില്‍ വകുപ്പ് തല അന്വേഷണം കൊണ്ട് മാത്രം കാര്യമില്ലെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. ചോദ്യപേപ്പര്‍ ചോര്‍ത്തിയ ഗുരുതരമായ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം കൂടി നടത്തുന്നതാണ് ഉചിതമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.
Discussion about this post