ലഖ്നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ പാര്‍ട്ടിയിലെ നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി മുലായം സിംഗ് യാദവിന്റെ മരുമകള്‍ അപര്‍ണ യാദവ് രംഗത്ത്. ചില ഉന്നത നേതാക്കള്‍ പിന്നില്‍ നിന്ന് കുത്തിയതാണ് താന്‍ തോല്ക്കാന് കാരണമെന്ന്് അപര്‍ണ യാദവ് പറയുന്നു.
ഭര്‍തൃസഹോദരനായ അഖിലേഷ് യാദവിനെ ലക്ഷ്യമിട്ടാണ് അപര്‍ണ യാദവിന്റെ വിമര്‍ശനം. വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേടുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തെരഞ്ഞെടുപ്പ് റദ്ദ് ചെയ്തേന. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നടന്നത് തന്റെ കുടുംബത്തിലെ ഏറ്റവും അടുത്ത ആളുകള്‍ തന്നെ തോല്‍പ്പിക്കുകയായിരുന്നുവെന്നും അപര്‍ണ കുറ്റപ്പെടുത്തി. പാര്‍ട്ടിയിലെ ഉന്നതരായ ആളുകള്‍ തനിക്ക് വേണ്ടി പ്രചാരണം നടത്തിയില്ലെന്നും അപര്‍ണ യാദവ് തുറന്നടിച്ചു.
മുലായത്തിന്റെ രണ്ടാമത്തെ മകന് പ്രതീക് യാദവിന്റെ ഭാര്യയാണ് അപര്‍ണ യാദവ്. ലഖ്നൗ കന്റോന്‍മെന്റ് സീറ്റില്‍ ബിജെപിയുടെ റീത്ത ബഹുഗുണ ജോഷിയോടാണ് അപര്‍ണ പരാജയപ്പെട്ടത്. 38,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് റീത്ത അപര്‍ണയെ പരാജയപ്പെടുത്തിയത്.
Discussion about this post