ഡല്‍ഹി: ഇന്ത്യയും ഇസ്രായേലും തമ്മില്‍ 12,880 കോടിയുടെ ആയുധ കരാറിന് ധാരണയായി. ഇസ്രായേല്‍ നിര്‍മ്മിതമായ മീഡിയം റേഞ്ച് ഉപരിതല വ്യോമ മിസൈല്‍ പ്രതിരോധസംവിധാനം വാങ്ങാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. അതോടൊപ്പം മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയിലും പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മിക്കാനും ഇസ്രായേല്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തില്‍ ഇതുസംബന്ധിച്ച കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കും. 70 കിലോമീറ്റര്‍ പ്രഹരപരിധിയുള്ള ഈ സംവിധാനം ഉപയോഗിച്ച് ഡ്രോണുകള്‍, യുദ്ധവിമാനങ്ങള്‍, മിസൈലുകള്‍ എന്നിവ തകര്‍ക്കാന്‍ സാധിക്കും. രണ്ട് കരാറുകളാണ് ഇതുമായി ബന്ധപ്പെട്ട് ഒപ്പുവെക്കുക. കരസേനയ്ക്ക് വേണ്ടി 16 മിസൈല്‍ ലോഞ്ചറുകളും 560 ബരാക് 8 മിസൈലുകളും ഉള്‍പ്പെടുന്ന ഒരു റെജിമെന്റ് ഉണ്ടാക്കാനുള്ള കരാറാണ്. ഡിആര്‍ഡിഒയും ഇസ്രായേര് എയ്റോസ്പേസ് ഇന്‍ഡസ്ട്രീസും (ഐഎഐ) തമ്മിലുള്ള സംയുക്ത സംരഭമാണ് ഇത്. രണ്ടാമത്തെ കരാര്‍ പ്രകാരം കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ സ്ഥാപിക്കാനുള്ള മിസൈല്‍ പ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ടുള്ളതാണ്.
ഏകദേശം 16830 കോടി രൂപയുടെ പ്രതിരോധ വ്യാപാരത്തിന് പ്രധാനമന്ത്രി അധ്യക്ഷനായ മന്ത്രിതല സമിതി ഫെബ്രുവരിയില്‍ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ആദ്യഘട്ടമായ 1500 കോടിയുടെ ഇടപാടാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത്. മാത്രമല്ല പ്രതിരോധ ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ ഇന്ത്യന്‍ കമ്ബനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയില്‍ പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മിക്കാനും ഇസ്രായേല്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
Discussion about this post