ഗാസാ സിറ്റി: 50 ദിവസം നീണ്ടു നിന്ന യുദ്ധത്തില്‍ തകര്‍ന്ന ഗാസയുടെ പുനര്‍നിര്‍മ്മാണത്തിന് 1000 ടണ്‍ സിമന്റ് ഇസ്രായേല്‍ സര്‍ക്കാര്‍ അനുവദിച്ചു. തങ്ങളുടെ മൂന്ന് പൗരന്മാരെ ഹമാസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് ഗാസയുടെ തകര്‍ച്ചയിലേക്ക് വഴിവച്ച ഇസ്രായേലിന്റെ സൈനിക നടപടിക്ക് കാരണമായത്.
യുദ്ധത്തെ തുടര്‍ന്ന് ഒരു ലക്ഷം പേര്‍ക്ക് വീടുകള്‍ നഷ്ടമായെന്നാണ് കണക്ക്. ഗാസയുടെ പുനര്‍നിര്‍മ്മാണത്തിന് 5.4 ബില്യണ്‍ ഡോളര്‍ ആവശ്യമാണെന്നാണ് വിലയിരുത്തിയിരിക്കുന്നത്.
Discussion about this post