ചക്കരക്കൽ: ഒൻപതു വയസുകാരനെ പീഡിപ്പിച്ച കേസിൽ മുസ്ലിം മതപണ്ഡിതനെ പോലീസ് അറസ്റ്റ് ചെയ്തു. വാരം സിദ്ധിഖ് പള്ളിയിലെ മതപണ്ഡിതൻ മാണിയൂർ പി.കെ ഹൗസിൽ ഷറഫുദിനെ (36)യാണ് കണ്ണൂർ സിറ്റി സിഐ കെ.വി.പ്രമോദൻ ചക്കരക്കൽ എസ്ഐ പി.ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കുറച്ചുനാളുകളായി കുട്ടിയെ ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടി മാതാവിനോട് കാര്യങ്ങൾ തുറന്നുപറയുകയായിരുന്നു. തുടർന്ന് വീട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചതോടെ പാലക്കാട്ടേയ്ക്ക് മുങ്ങിയ ഇയാളെ ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ ഹൗസ് ഓഫീസർ ആദം ഖാന്റെ സഹായത്തോടെ ചക്കരക്കൽ പോലീസ് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇയാൾക്ക് ഭാര്യയും രണ്ട് ആൺകുട്ടികളുണ്ട്. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ, പി.ബിജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Discussion about this post