പൂനെ: പൂനെയ്ക്കെതിരെ ഡല്‍ഹിക്ക് 97 റണ്‍സ് ജയം. പൂനെ 108ന് എല്ലാവരും പുറത്തായി. 206 റണ്‍സായിരുന്നു പൂനെയുടെ വിജയലക്ഷ്യം. മലയാളി താരം സഞ്ജു വി സാംസണിന്റെ സെഞ്ച്വറിയാണ് ഡല്‍ഹിയെ 200 കടത്തിയത്. 62 പന്തുകളില്‍ നിന്ന് സഞ്ജു 102 റണ്‍സ് നേടി.
ഐപിഎല്‍ പത്താം സീസണിലെ ആദ്യ സെഞ്ച്വറിയാണിത്. ഡല്‍ഹിക്കുവേണ്ടി സെഞ്ച്വറി നേടുന്ന ആറാമത്തെ ബാറ്റ്സ്മാനാണ് 22 വയസ്സുകാരനായ സഞ്ജു.
Discussion about this post