തിരുവനന്തപുരം: നാടിനെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകം നടന്നത് മാസങ്ങള്‍ നീണ്ട ആസൂത്രണങ്ങള്‍ക്കൊടുവിലെന്ന് പ്രതി കേഡല്‍ ജീന്‍സണ്‍ രാജയുടെ മൊഴി. വീട്ടില്‍ നിന്ന് നേരിട്ട അവഗണനയാണ് കൊലപാതകത്തിനു പിന്നിലെന്നും കേഡല്‍ പറഞ്ഞു. ഇയാള്‍ ആദ്യം കൊല്ലാനുറച്ചത് അച്ഛനെയായിരുന്നുവെന്ന് മൊഴിയില്‍ നിന്ന് വ്യക്തമായതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അച്ഛനെ കൊന്നതിനു ശേഷമാണ് ഇയാള്‍ മറ്റുള്ളവരെ കൊലപ്പെടുത്തിയതെന്നും ആഭിചാരമെന്നത് പുകമറമാത്രമാണെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കി.
കേഡലിന്റെ മനസ് കൊടും ക്രിമിനലിന്റേതാണെന്നും തെളിവ് നശിപ്പിക്കാനും കൃത്യം നടത്താനും ഇയാള്‍ കൃത്യമായ പദ്ധതികളിട്ടിരുന്നുവെന്നും മനശാസ്ത്ര വിദഗ്ധനും പറഞ്ഞു.
Discussion about this post