ഡെറാഡൂണ്‍: ദേശീയ ഗീതമായ വന്ദേമാതത്തിനെതിരായ നിലപാടിലേക്ക് മാറി കോണ്‍ഗ്രസ് ഉത്തരാഖണ്ഡ് കമ്മറ്റി. ഇനി വരുന്ന ഒരു മാസത്തേക്ക് വന്ദേമാതരം പാര്‍ട്ടി പരിപാടികളില്‍ ആലപിക്കില്ലെന്ന് ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് കമ്മറ്റി അറിയിച്ചു. ഉത്തരാഖണ്ഡില്‍ ജീവിക്കണമെങ്കില്‍ വന്ദേമാതരം ആലപിക്കണം എ് ഉത്തരാഖണ്ഡിലെ മന്ത്രി ദാന്‍ സിംഗ് റാവത്ത് പറഞ്ഞതിനോടുള്ള പ്രതിഷേധമായാണ് ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഈ പ്രഖ്യാപനം നടത്തിയത്.
ഇത്തരം കാര്യങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. അത് കൊണ്ട് തന്നെ ഞാന്‍ പ്രഖ്യാപിക്കുന്നു എന്ത് തന്നെ വന്നാലും അടുത്ത ഒരു വര്‍ഷത്തേക്ക് കോണ്‍ഗ്രസിന്റെ ഒരു പരിപാടികളിലും അടുത്ത ഒരു മാസം വന്ദേമാതരം ആലപിക്കില്ല- കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കിഷോര്‍ ഉപാദ്ധ്യായ് പറഞ്ഞു.
Discussion about this post