ലക്നൗ: ഗോവധം നിരോധിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്നാവശ്യപ്പെട്ട് മദ്രസ അധികൃതരുടെ പോസ്റ്റ് കാര്‍ഡ് ക്യാമ്പയിന്. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് ഉത്തര്‍ പ്രദേശിലെ സംഭാലിലുള്ള മദ്രസയാണ് പോസ്റ്റ് കാര്‍ഡ് പ്രചാരണത്തിന് തുടക്കമിട്ടത്. അലിജാന്‍ ജമീയത് ഉള് മുസല്മാന് എഡ്യുക്കേഷണല്‍ സൊസേറ്റിയുടെ നിയന്ത്രണത്തിലുള്ളതാണ ് മദ്രസ്. മൗലാന മുഹമ്മദ് അലി ജൗഹര്‍ പോസ്റ്റ് കാര്‍ഡ് ക്യംപെയിന് എന്നാണ് പ്രചാരണത്തിന് പേരിട്ടിരിക്കുന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ആറുവര്‍ഷമായി ഗോ സംരക്ഷണത്തിനായി ഈ മദ്രസ പ്രചാരണം നടത്തുന്നുണ്ട്. രാജ്യമൊട്ടാകെ മാംസം കയറ്റുമതി നിരോധിക്കുക, ഗോവധം നിരോധിച്ചു പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുക, ഈ വിഷയത്തില്‍ നിയമനിര്‍മാണം നടത്തുക എന്നിവയാണ് മദ്രസയുടെ അഭ്യര്‍ഥന. ഈ ആവശ്യമുന്നയിച്ചു എപ്രില്‍ എട്ടിന് മദ്രസ മനേജര്‍ ഫിറോസ് ഖാന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെയും കണ്ടിരുന്നു.
Discussion about this post