കൊച്ചി: കേരളത്തിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ഭാഗമാകാന്‍ മോഹന്‍ലാലിനൊപ്പം മെഡിക്കല്‍ രംഗത്തെ 1000 പേര് സന്നദ്ധത പ്രകടപ്പിച്ചു സമ്മതപത്രം ഒപ്പിട്ടു. മൃതസഞ്ജീവനി പദ്ധതിയുടെ ഗുഡ്വില് അംബാസിഡര്‍ ആണ് മോഹന്‍ലാല്‍. നിര്‍ണയം എന്ന ഡോക്ടര്‍മാരുടെ കമ്മ്യൂണിറ്റി പ്രവര്‍ത്തകരുമായി മോഹന്‍ലാല്‍ ഫേസ്ബുക്ക് ലൈവിലൂടെ ആരാധകരുമായി ഇക്കാര്യം പങ്കുവെച്ചു. പദ്ധതിയുടെ ഗുഡ്വില് അമ്പാസിഡര്‍ മോഹന്‍ലാലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്രയും പേര് ഈ ദൗത്യത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് നിര്‍ണയം സംഘടനാ അധികൃതര്‍ ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി. ‘ബി എ ലെഗസി ഓഫ് ലൈഫ്, ബി എ ഓര്‍ഗണ്‍ ഡോണര്‍’ എന്ന വാക്യത്തിന്റെ പൊരുള്‍ അവയവദാനത്തിലൂടെ ജനങ്ങള്‍ക്ക് മനസിലാക്കി കൊടുത്ത വ്യക്തിയാണ് ലാലേട്ടനെന്നും അവര്‍ അവകാശപ്പെട്ടു. ഈ സംരംഭത്തിന് ആദ്യം മുതല്‍ എല്ലാ പിന്തുണയും നല്കിയ ലാലേട്ടനോടുള്ള നന്ദിയും അവര്‍ പ്രകടമാക്കി.
ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും അടങ്ങുന്ന 1000 പേരാണ് അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് നിര്‍ണയം പ്രവര്‍ത്തകര്‍ ലാലേട്ടനൊപ്പം ലൈവ് പോയത്.
Discussion about this post