തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത നിരക്ക് വര്‍ധിപ്പിച്ചു. വീടുകളില്‍ ഉപയോഗിക്കുന്ന വൈദ്യുതിക്ക് 10 പൈസ മുതല്‍ 30 പൈസവരെയാണ് കൂടുന്നത്. റെഗുലേറ്ററി കമ്മീഷനാണ് തീരുമാനമെടുത്തത്. നാളെ മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും. ദാരിദ്ര്യനിരക്കില്‍ താഴെയുള്ളവരെ നിരക്ക് വര്‍ധനവിന് നിന്ന് ഒഴിവാക്കി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ബിപിഎല്‍ നിരക്കില്‍ വൈദ്യുതി ലഭിക്കും.
40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ബി.പി.എല്ലുകാർക്ക് നിരക്ക് വർധനയില്ല. എൻഡോസൾഫാൻ ബാധിതർക്കും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കും. യൂണിറ്റിന് ഒന്നര രൂപയാണ് ഇവരിൽ നിന്ന് ഇൗടാക്കുക.നിലവിൽ രണ്ടു രൂപ 80 പൈസയാണ് ഇൗടാക്കിയിരുന്നത്.
റെഗുലേറ്ററി കമീഷൻ സ്വന്തം നിലയിലാണ് ഇക്കുറി നിരക്ക് വർധിപ്പിച്ചത്. വൈദ്യുതി ബോർഡ് നിരക്ക് വർധനക്ക് അപേക്ഷ നൽകിയിരുന്നില്ല. വാർഷിക വരവുചെലവ് കണക്കുകളുമായി ബന്ധപ്പെട്ട് രണ്ടു വർഷം മുമ്പ് ബോർഡും കമീഷനും ആരംഭിച്ച തർക്കം മൂലമാണിത്.
Discussion about this post