രാജ്കോട്ട്: ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരത്തിനിടെ ടിട്വന്റിയില്‍ പതിനായിരം റണ്‍സ് പിന്നിടുന്ന ആദ്യ താരമായി ക്രിസ് ഗെയ്ല്. മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ വിജയിച്ചു. ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് 21 റണ്‍സിനാണ് വിജയിച്ചത്.
ബാംഗ്ലൂര്‍ ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 192 റണ്‍സിന് പുറത്തായി. പത്താം ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന ടീം സ്കോറാണ് ബാംഗ്ലൂര്‍ കുറിച്ചത്. ഓപ്പണര്‍ ക്രിസ് ഗെയില്‍, ക്യാപ്റ്റന്‍ കോഹ്ലി എന്നിവരുടെ വെടിക്കെട്ട് ബാറ്റിഗാണ് ബാംഗ്ലൂരിന്റെ വിജയത്തിന് അടിത്തറ പാകിയത്. ഇതിനിടെ ക്രിസ് ഗെയില്‍ ടി20 ക്രിക്കറ്റില്‍ അപൂര്‍വ്വ നേട്ടവും കൈവരിച്ചു. 77 റണ്‍സെടുത്ത ഗെയില്‍ ട്വന്റി20യില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ബാറ്റ്സ്മാനായി മാറി.
Discussion about this post