ചെന്നൈ: തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നല്കാന് ശ്രമിച്ച കേസില്‍ ടി.ടി.വി ദിനകരന് ഡല്‍ഹി പൊലീസ് സമന്‍സ് കൈമാറി. അണ്ണാ ഡി.എം.കെക്ക് രണ്ടില ചിഹ്നം ലഭിക്കാനാണ് കൈക്കൂലി നല്കാന് ശ്രമിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് കേസ് അന്വേഷിക്കുന്ന ഡല്‍ഹി പൊലീസ് ചെന്നൈയിലെ ദിനകരന്റെ വസതിയില്‍ സമന്സുമായെത്തിയത്.
എ.ഐ.എ.ഡി.എം.കെയിലെ പനീര്‍ശെല്‍വം-പളനിസ്വാമി വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് മരവിപ്പിച്ച രണ്ടില ചിഹ്നം കിട്ടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്കാന് ശ്രമിച്ചതിനാണ് ടിടിവി ദിനകരനെതിരെ ഡല്‍ഹി ക്രൈംബ്രാഞ്ച് കേസെടുത്തത്.
ക്രിമിനല്‍ ഗൂഢാലോചന, അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസ്.
Discussion about this post