ഡല്‍ഹി: അര്‍ബുദ രോഗത്തിന് ഫലപ്രദമായ മരുന്നാണ് ഗോമൂത്രമെന്ന് ബി.ജെ.പി നേതാവ് എന്‍ ശങ്കര്‍ഭായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ഗോവധനിരോധനത്തെ തുടര്‍ന്ന് രാജ്യസഭയിലുണ്ടായ ബഹളത്തിലാണ് അദ്ദേഹം പ്രസ്താവന നടത്തിയത്.
അര്‍ബുദ രോഗത്തില്‍ നിന്നും രക്ഷപെടണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ പശുക്കളുടെ ജീവന് നിങ്ങള്‍ മൂന്‍തൂക്കം നല്‍കണം. എന്തെന്നാല്‍ ഗോമൂത്രത്തിന് അര്‍ബുദത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിവുള്ളതാണ്. ഇതിന് താന്‍ ഉറപ്പ് നല്‍കുന്നുവെന്നും ശങ്കര്‍ഭായി പറഞ്ഞു. ചാണകവും ഗോമൂത്രവും അര്‍ബുദം പോലുള്ള മാരകമായ രോഗങ്ങളെ തടയാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പശുക്കളെ കൊല്ലുന്നത് ഇന്ത്യയ്ക്ക് അപമാനമാണ്.ഭാരതസംസ്കാരത്തിന്റെ വേദാന്തങ്ങളില്‍ പശുക്കളെ അമ്മയോടാണ് താരതമ്യം ചെയ്യുന്നത്. ഗോമാതാക്കളെ സംരക്ഷിച്ചില്ലെങ്കില്‍ ഇന്ത്യയെ ഒരുകാലത്തും രക്ഷിക്കാനാവില്ലെന്നും ശങ്കര്‍ഭായി പറഞ്ഞു.
Discussion about this post