ബജറ്റ് അവതരണത്തിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ വനിത എംഎല്‍എമാര്‍ക്കെതിരെ ഭരണകക്ഷി എംഎല്‍എമാര്‍ കാണിച്ചത് സ്ത്രീത്വത്തിന് നേരെയുള്ള കടന്നാക്രമണമാണെന്നാണ് ഒരു വിലയിരുത്തല്‍. എന്നാല്‍ വനിതകളെ അപമാനിച്ചില്ലെന്നും,സമരത്തിനിടയിലുള്ള സ്വാഭാവിക പ്രതികരണമാണെന്നും മറുപക്ഷം വാദിക്കുന്നു.ഒപ്പം വനിത എംഎല്‍എമാരെ മുന്‍നിര്‍ത്തി പ്രതിപക്ഷം നടത്തിയ സമരമാണ് സ്ത്രീത്വത്തെ അപമാനിക്കുന്നതെന്ന വാദവും ഉയരുന്നു. ഇതിനിടയിലാണ് ബിജിമോള്‍ എംഎല്‍എയ്ക്കും, ജമീല പ്രകാശത്തിനുമെതിരെ കോഴിക്കോട് ഡിസിസി പ്രസിഡണ്ട് കെ.സി അബുവിന്റെ പ്രസ്താവന വിവാദമായത്..തന്നെ ഷിബു ബേബി ജോണ്‍ തടഞ്ഞത് ബിജിമോള്‍ ആസ്വദിക്കുകയായിരുന്നു തുടങ്ങിയ പ്രസ്താവന കോണ്‍ഗ്രസ് സംസ്കാരത്തിന് ചേര്‍ന്നതല്ലെന്ന വിശദീകരണവുമായി കെപിസിസി പ്രസിഡണ്ട് വി.എം സുധീരനും രംഗത്തെത്തി.
വിലയിരുത്തലിന്റെയും, പ്രതികരണത്തിന്റെ ചെറിയ ഇടവേളയില്‍ നിങ്ങള്‍ കൃത്യമായ അഭിപ്രായത്തില്‍ എത്തിച്ചേര്‍ന്നിരിക്കണം. ആ അഭിപ്രായവും, വിലയിരുത്തലും ബ്രേവ് ഇന്ത്യ ന്യൂസുമായി പങ്ക് വെയ്ക്കുക
നിയമസഭയില്‍ പ്രതിപക്ഷ വനിത എംഎല്‍എമാര്‍ക്കെതിരെ നടന്നത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമമായി നിങ്ങള്‍ കരുതുന്നുണ്ടോ..?
Discussion about this post