മുബൈ: മലയാളത്തിന്റെ പ്രിയപ്പെട്ട നടന് മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്ന് വിളിച്ച വിവാദത്തിലായ ബോളിവുഡ് നിരൂപകന് കെ.ആര്.കെ എന്ന കമാല്‍ റാഷിദ് ഖാന് മാപ്പു പറഞ്ഞു. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ കെ.ആര്.കെ മാപ്പ് പറഞ്ഞത്.
മോഹന്‍ലാലിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലായിരുന്നെന്നും അതിനാലാണ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്നും കെ.ആര്.കെ പറഞ്ഞു. മോഹന്‍ലാല്‍ മലയാളത്തിലെ സൂപ്പര്‍സ്റ്റാറാണെന്ന് ഇപ്പോള്‍ താന്‍ മനസിലാക്കിയതായും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.
ആയിരം കോടി മുതല്‍ മുടക്കില്‍, എം.ടി.വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന മഹാഭാരതം എന്ന ചിത്രത്തില്‍ ഭീമനായി മോഹന്‍ലാല്‍ അഭിനയിക്കുന്നതിനെ പരിഹസിച്ചാണ് കെ.ആര്.കെ പുലിവാലു പിടിച്ചത്. തുടര്‍ന്ന് മലയാളികള്‍ കെ.ആര്.കെയുടെ പേജില്‍ പൊങ്കാല ഇടുകയായിരുന്നു.
മോഹന്‍ലാലിന് പകരം ബാഹുബലി ഫെയിം പ്രഭാസാണ് ഭീമനാവാന്‍ അനുയോജ്യനെന്നും കെ.ആര്.കെ പറഞ്ഞിരുന്നു. ചിത്രത്തില്‍ കൃഷ്ണനായി അഭിനയിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
https://twitter.com/kamaalrkhan/status/856006222721552385?ref_src=twsrc%5Etfw&ref_url=http%3A%2F%2Fwww.janmabhumidaily.com%2Fnews611390
Discussion about this post