തിരുവനന്തപുരം : ബജറ്റ് അവതരണ ദിവസം നിയമസഭയില്‍ നടന്ന കയ്യാങ്കളിയില്‍ വനിതാ എംഎല്‍എയുമായി ചേര്‍ത്ത് തന്നെ അപഹാസ്യപ്പെടുത്തിയ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി അബുവിനെതിരെ മന്ത്രി ഷിബു ബേബി ജോണ്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി. അബുവിന്റ പരാമര്‍ശം തന്നെ വേദനിപ്പിച്ചതയി ഷിബു പരാതിില്‍ പറയുന്നു. നിയമസഭയില്‍ നടന്ന കാര്യങ്ങല്‍ അബുവുമായി സംസാരിച്ചിട്ടില്ല. അബുവിനെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും ഷിബു ബേബി ജോണ്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കെപിസിസി പ്രസിഡന്റിനും പരാതി നല്‍കുമെന്നും ,അബുവിനെതിരെ വക്കീല്‍ നോട്ടീസ് നല്‍കാനും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.
നിയമസഭയില്‍ ബജറ്റ് അവതരണത്തിനിടെ മന്ത്രി ഷിബു ബേബി ജോണ്‍ വനിതാ എംഎല്‍എയായ ഇ.എസ് ബിജിമോളെ തടഞ്ഞതുമായി ബന്ധപ്പെടുത്തിയായിരുന്നു അബുവിന്റെ വിവാദ പരാമര്‍ശം. ഷിബു ബേബി ജോണ്‍ തടഞ്ഞതില്‍ ബിജിമോള്‍ എംഎല്‍എക്കു പരാതി ഉണ്ടാകാന്‍ ഇടയില്ല. മന്ത്രി തടഞ്ഞതു ബിജിമോള്‍ ആസ്വദിക്കുകയായിരുന്നു എന്നാണ് അബു പറഞ്ഞത് . ബിജിമോളുടെ മുഖം അത് വ്യക്തമാക്കുന്നുണ്ടെന്നും ജമീല പ്രകാശത്തിന് പ്രായമായ ശിവദാസന്‍ നായരെ കടിക്കുന്നതിന് പകരം കരിമ്പു ശരീരമുള്ള പി.കെ. ബഷീറിനെ കടിച്ചാല്‍ മതിയായിരുന്നില്ലേ എന്നും അബു പറഞ്ഞു. സംഭവത്തിനെതിരെ പ്രതിപക്ഷത്തു നിന്നും ഭരണ പക്ഷത്തു നിന്നും അബുവിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
Discussion about this post