കോട്ടയം: പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അധിക്ഷേപിച്ച് സംസാരിച്ചത് നാടന്‍ ശൈലിയാണെന്ന മന്ത്രി എം.എം.മണിയുടെ വിശദീകരണം സ്വീകരിക്കണോ എന്ന് പൊതുസമൂഹം തീരുമാനിക്കട്ടെയെന്ന് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വാക്കുകളില്‍ മിതത്വം പ്രകടിപ്പിക്കണമെന്നതില് തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണിയുടെ പ്രസ്താവനയെക്കുറിച്ച് താന്‍ അഭിപ്രായം പറയുന്നില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തന്നെ വിശദീകരണം നല്കി കഴിഞ്ഞു. മണി വാക്കുകളില്‍ മിതത്വം പാലിക്കണം എന്നുള്ളത് യാഥാര്‍ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാറിലെ പൊമ്പിള ഒരുമൈ നടത്തുന്ന സമരം ചാനലുകള്‍ സൃഷ്ടിച്ചതാണ്. ഈ സമരത്തെ വലിയ സംഭവമായി കാണുന്നില്ല. സമരം ചെയ്യാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. എല്‍ഡിഎഫ് അവസരവാദ മുന്നണിയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം മറുപടി അര്‍ഹിക്കാത്തതാണെന്നും കാനം രാജേന്ദ്രന് പറഞ്ഞു.
Discussion about this post