തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മന്ത്രി എം.എം. മണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നു നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു. മണി രാജിവയ്ക്കാതെ സഭയിൽ സഹകരിക്കില്ലെന്നു പ്രതിപക്ഷം അറിയിച്ചു.
മന്ത്രിയുടെ പരാമർശം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ നൽകി അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെയാണ് സഭയിൽ ബഹളമുണ്ടായത്.
സ്പീക്കറുടെ ഇരിപ്പിടം മറയ്ക്കുന്ന രീതിയിൽ കറുത്ത ബാനർ പ്രതിപക്ഷം ഉയർത്തിയിരുന്നു. ഇത് അംഗീകരിക്കാൻ അവില്ലെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചിരുന്നു. മറ്റ് നിയമസഭകളിൽ ഒന്നും ഇത്തരത്തിലുള്ള പ്രതിഷേധം ഇല്ലെന്നും സ്പീക്കർ പറഞ്ഞു.
Discussion about this post