പ്രശസ്ത സിനിമാ താരവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന വിനോദ് ഖന്ന അന്തരിച്ചു. 71 വയസ്സായിരുന്നു. അര്‍ബുദ രോഗബാധിതനായിരുന്ന അദ്ദേഹം മുംബൈയില്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.
നടന്മാരായ അക്ഷയ് ഖന്നയും രാഹുല്‍ ഖന്നയുമടക്കം നാല് മക്കളുണ്ട്. 2015-ല്‍ പുറത്തിറങ്ങിയ ദില്‍വാലെ ആണ് അവസാനം അഭിനയിച്ച ചിത്രം.
1968-ലെ മന് ക മീത് എന്ന സുനില്‍ ദത്ത് നിര്‍മ്മിച്ച ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. അതിനു ശേഷം 140 ഓളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
1970-80 കാലഘട്ടത്തിലെ ഒരു മുന്‍ നിര നായകനാകാന്‍ വിനോദ് ഖന്നക്ക് കഴിഞ്ഞു. 1999-ല്‍ ഫിലിംഫെയര്‍ ജീവിതകാല പുരസ്കാരം ലഭിച്ചു.
ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രങ്ങള്‍ ദീവാനപന്‍ (2002), റിസ്ക് (2007) എന്നിവയാണ്.
1997-ല്‍ ഭാരതീയ ജനത പാര്‍ട്ടിയില്‍ ചേര്‍ന്നു. പിന്നീട് മൂന്നു തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. 2002-ല്‍ കേന്ദ്ര ടൂറിസം മന്ത്രിയായി. പഞ്ചാബിലെ ഗുരുദാസ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപി ആണ്.
Discussion about this post