ഡല്‍ഹി: തുടര്‍ച്ചയായി പരാജയം നേരിടുന്ന ആംആദ്മി നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം. വോട്ടിംഗ് മെഷീന് ക്രമക്കേടാണ് ബിജെപിയുടെ ഡല്‍ഹിയിലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നിലെന്ന് പാര്‍ട്ടി നേതൃത്വം ആവര്‍ത്തിക്കുമ്പോള്‍ പഞ്ചാബിലെയടക്കം ആംആദ്മി നേതാക്കള്‍ ഇതിനെതിരെ രംഗത്തു വന്നു. ആംആദ്മിയുടെ പഞ്ചാബ് ഘടകത്തിലെ നേതാവ് ഭഗവന്ത് മന്നാണ് തന്റെ പാര്‍ട്ടിയായ ആംആദ്മി പാര്‍ട്ടി സ്വയം വിലയിരുത്തലിന് തയ്യാറാകണമെന്ന് കടുത്ത ഭാഷയില്‍ പറഞ്ഞത്.
പാര്‍ട്ടി നേതൃത്യം ലോക്കല്‍ ക്രിക്കറ്റ് ടീമിനെ പോലെ പെരുമാറരുത്. പഞ്ചാബില്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ ചരിത്രപരമായ മണ്ടത്തരമാണ് ആപിന് സംഭവിച്ചതെന്ന് ഭഗവന്ത് മന് കുറ്റപ്പെടുത്തി. വോട്ടിംഗ് മെഷീന് ക്രമക്കേടിനെ കുറിച്ച് എടുത്തുപറയാതെ സ്വയം വിമര്‍ശനത്തിന് പാര്‍ട്ടിയും നേതൃത്വവും തയ്യാറാകണമെന്ന ആവശ്യമാണ് പരസ്യപ്രസ്താവനയിലൂടെ മന് മുന്നോട്ട് വെച്ചത്.
ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാര്‍ ഇത്രത്തോളം പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടും മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വമ്പന്‍ വിജയമുണ്ടായത് ചെറുതായി കാണാനാവില്ലെന്നാണ് മന്നിന്റെ വാദം. ആപിന്റെ വോട്ടിംഗ് ആനുപാതം പകുതിയിലധികം താഴെ പോയതും വിമര്‍ശകര്‍ ചൂണ്ടികാണിക്കുന്നു. വോട്ടിംഗ് മെഷീനെ കുറിച്ച് പരാതി പറയുന്നതിന് പകരം പഞ്ചാബില്‍ എന്തുകൊണ്ടാണ് ഇത്രയും വലിയ തിരിച്ചടിയുണ്ടായതെന്ന് സ്വയം പരിശോധിക്കണം. പഞ്ചാബിലെ മറ്റൊരു ആപ് നേതാവ് സിങ് ഗൂഗിയും മന്നിന്റെ വിമര്‍ശനത്തെ പിന്താങ്ങി.
ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കുണ്ടായ വമ്പന്‍ ജയം മോദി തരംഗമല്ല വോട്ടിംഗ് മെഷീന് തരംഗമാണെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു. ബിജെപി സര്‍ക്കാരിനെതിരെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് ക്രമക്കേടാണ് ആംആദ്മി വീണ്ടും ആരോപിക്കുന്നത്. ബിജെപിയുടെ ഈ മാജിക്കല്‍ വിജയം വോട്ടിംഗ് മെഷീന് തരംഗം മാത്രമാണ്, അല്ലാതെ മോദി തരംഗമല്ല. രാജ്യമൊന്നടങ്കം ഈ തരംഗത്തില്‍ നിന്ന് രക്ഷപ്പെടുന്നതെങ്ങനെയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് ഗോപാല്‍ റായ് പറഞ്ഞിരുന്നു. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ കണ്ടുവന്ന ബിജെപി തരംഗത്തില്‍ ആപ് വോട്ടിംഗ് മെഷീന് ക്രമക്കേട് ചൂണ്ടിക്കാണിച്ചിരുന്നു. പഞ്ചാബ്, ഗോവ നിയമസഭ തെരഞ്ഞെടുപ്പികുളിലും ബിജെപിക്ക് എതിരെ ഈ ആരോപണം ഉന്നയിച്ചിരുന്നു.
Discussion about this post