മൂന്നാര്‍: എം എം മണിയുടെ വിവാദ പ്രസംഗത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രസംഗം കേട്ടവരുടെ മൊഴിയെടുത്തു. പ്രസംഗത്തിന്റെ സിഡിയും പരിശോധിക്കുന്നുണ്ട്. രാജാക്കാട് എസ്ഐക്കാണ് അന്വേഷണ ചുമതല.
ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തെ തുടര്‍ന്നാണ് ഇതുവരെ സംഭവത്തില്‍ നടപടിയെടുക്കാതിരുന്ന പോലീസ് കേസെടുത്തത്. പോലീസ് മേധാവി ഇതൊന്നും കാണുന്നില്ലേ എന്ന് ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
Discussion about this post