കൊല്‍ക്കത്ത: ബിജെപി അധികാരത്തില്‍ വന്നാല്‍ ബംഗാളിന്റെ നഷ്ട പ്രതാപം വീണ്ടെടുത്ത് സുവര്‍ണ ബംഗ്ല ആക്കുമെന്ന് പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷാ. ‘ഇത്തവണ ബംഗാള്‍’ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നു ദിവസ സന്ദര്‍ശനത്തിന് ബംഗാളില്‍ എത്തിയതാണ് അമിത് ഷാ. ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ദുര്‍ഗാ പൂജയും സരസ്വതി പൂജയും തടയാന്‍ ആരും ആവശ്യപ്പെടില്ല. അവരവര്‍ക്കിഷ്ടമുള്ളതു പോലെ പൂജ നടത്താന്‍ സൗകര്യമൊരുക്കുമെന്നും അമിത് ഷാ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിനു കീഴില്‍ ബംഗാള്‍ ദാരിദ്ര്യത്തിലാണ്. ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ഈ സംസ്ഥാനം വികസനത്തിന്റെ പേരിലാകും അറിയപ്പെടുകയെന്ന് താന്‍ വാഗ്ദാനം ചെയ്യുന്നു. ബംഗാളിനെ ജനങ്ങള്‍ വീണ്ടും സുവര്‍ണ ബംഗ്ലാ എന്ന് വിളിക്കാന്‍ തുടങ്ങുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, മതങ്ങളെ ബഹുമാനിക്കുന്നവര്‍ അത് തെരുവില്‍ വില്ക്കാതിരിക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചു. എന്തു വിലകൊടുത്തും ബംഗാളില്‍ വര്‍ഗീയ ലഹള തടയുമെന്നും മമത പറഞ്ഞു.
Discussion about this post