നിരാഹാരം സമരം പിന്‍വലിക്കുകയാണെന്നും അതേസമയം സത്യാഗ്രഹ സമരം തുടരുമെന്നും പെമ്പിളൈ ഒരുമൈ നേതാവായ ഗോമതി പറഞ്ഞു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇവരെ ഇന്നുച്ചയ്ക്ക് പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ട്രിപ്പ് ഇടാന്‍ ഇവര്‍ സമ്മതിച്ചിരുന്നില്ല. ലോ പ്രഷര്‍ ആയതിന്റെ പ്രശ്നങ്ങള്‍ മാത്രമാണ് തങ്ങള്‍ക്കുളളതെന്നും ഉപ്പുവെളളം കുടിച്ചാല്‍ മാറുന്ന പ്രശ്നമെയുളളുവെന്നും ഗോമതി പറഞ്ഞു. അതേസമയം സ്വന്തം താത്പര്യ പ്രകാരമാണ് ഇവര്‍ ആശുപത്രി വിട്ടതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സമരം തുടരും.
എന്തുവന്നാലും സമരത്തില്‍ നിന്ന് പിന്മാറില്ല. പെമ്പിളൈ ഒരുമൈയുടെ ശക്തി തെളിയിച്ച് കാണിക്കും. മന്ത്രി മൂന്നാറിലെത്തി മാപ്പുപറയുകയും രാജിവെക്കുകയും ചെയ്യാതെ സമരം അവസാനിപ്പിക്കില്ല. അടുത്ത നടപടികള്‍ എന്താണെന്ന് പെമ്പിളൈ ഒരുമൈയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കുമെന്നും ഗോമതി പറഞ്ഞു. നിരാഹാരം തുടര്‍ന്നാല്‍ അറസ്റ്റ് ചെയ്ത് നീക്കി സമരം പൊളിക്കാനുളള ശ്രമങ്ങള്‍ നടത്താനുളള സാധ്യത കണ്ടാണ് നിരാഹാരം ഒഴിവാക്കുന്നതെന്നും ഗോമതി വിശദീകരിച്ചു.
Discussion about this post