കാസര്‍കോഡ്: ഡെബിറ്റ് -ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഭക്ഷണം വാങ്ങിയാല്‍ വിലയില്‍ അഞ്ച് ശതമാനം കിഴിവ് നല്കാന് ഇന്ത്യന്‍ റെയില്‍വേ. അംഗീകൃത കാറ്ററിംഗ് സ്റ്റാളുകളിലും മെയില്‍ എക്സ്പ്രസ് തീവണ്ടിയിലെ പാന്ട്രിയിലുമാണ് പുതിയ സൗകര്യം ജനങ്ങള്‍ക്കായി റെയില്‍വേ ഒരുക്കിയിരിക്കുന്നത്.
ജൂണ്‍ 30 വരെയാണ് പരീക്ഷണാടിസ്ഥാനത്തില്‍ കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നത്.
സ്റ്റാളുകളില്‍ സൈ്വപ്പിംഗ് മെഷീന് വെക്കണമെന്ന് റെയില്‍വേ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ വലിയ സ്റ്റാളുകള്‍ മാത്രമാണ് ഇത് നടപ്പാത്തിയത്. പോയിന്റ് ഓഫ് സെയില്‍(പിഒഎസ്) സ്ഥാപിച്ച കാറ്ററിംഗ് സ്റ്റാളുകളിലാണ് സേവനം ലഭ്യമാക്കുക
Discussion about this post