കറാച്ചി:ലോകകപ്പ് ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയയോട് തോറ്റ പുറത്തായ പാക്കിസ്ഥാന് ടീമിനെതിരെ നാട്ടില്‍ പാക് ആരാധകരുടെ പ്രതിഷേധം. ഇന്നലെ ടീം ദയനിയമായി തോറ്റതോടെ ആരാധകര്‍ ടി.വി തല്ലി തകര്‍ത്തു. ഇന്ന് വിവിധയിടങ്ങളില്‍ പാക് ടീമിന്റെ പ്രതീക്ത്മക ശവസംസ്കാരങ്ങളും സംഘടിപ്പിച്ചു.
ബംഗ്ലാദേശ് മോശം അംബയറിംഗിനെ തുടര്‍ന്നാണ് തോറ്റ് പുറത്തായത്. പക്ഷേ പാക് ടീമിന് എന്ത് പറയാനുണ്ട്. അവര്‍ മോശം കളിയാണ് പുറത്തെടുത്തത്. സമര്‍ദ്ദം അതിജീവിക്കാനായില്ല’പാക് ആരാധകനായ മുനാസ ജിലാനി പറഞ്ഞു.
നേരത്തെ പ്രാഥമിക ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയോട് തോറ്റപ്പോഴും പാക്കിസ്ഥാനില്‍ ആക്രമണങ്ങള്‍ അരങ്ങേറിയിരുന്നു.
Discussion about this post