ഏത് നിമിഷവും യുദ്ധത്തിന് തയ്യാറെടുക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്കി ചീഫ് എയര്‍ മാര്‍ഷല്‍ ബിഎസ് ധനോവ. ഇന്ത്യന്‍ എയര്‍ഫോഴ്സ് കമാന്‍ഡര്‍മാരുടെ യോഗത്തിലാണ് വ്യോമസേനാ മേധാവിയുടെ വാക്കുകള്‍.
പാക്കിസ്ഥാനുമായി 10 ദിവസത്തെ പോരാട്ടത്തിനും, ചൈനയുമായി 15 ദിവസത്തെ യുദ്ധത്തിനും കരുതിയിരിക്കണമെന്ന് എയര്‍ മാര്‍ഷല്‍ പറഞ്ഞു. വ്യോമസേന വൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാന്‍ ക്രോണിക്കിലാണ് വാര്‍ത്ത പുറത്ത് വിട്ടത്. വ്യോമസേ വ്യൂഹങ്ങളെ തയ്യാറാക്കി നിര്‍ത്താനും ആയുധമുന്നൊരുക്കം നടത്താനും ഇതോടെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ ആഹ്വാനം സംബന്ധിച്ച് മറ്റ് ഔദ്യോഗിക വിശദീകരണമൊന്നും ലഭ്യമല്ല. വാര്‍ത്തയുടെ വിശ്വാസ്യത സംബന്ധിച്ച മറ്റ് വിവരങ്ങളും ലഭ്യമല്ല.
Discussion about this post