തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണിക്കു പണം നല്‍കിയതിനുള്ള തെളിവുകള്‍ ഇന്ന് വിജിലന്‍സ് പ്രത്യേക സംഘത്തിനു കൈമാറുമെന്ന് ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ്. ബാറുടമകളായ അനിമോനും,രാജ് കുമാറും പണം നല്‍കിയെന്നു തെളിയിക്കുന്ന ഫോണ്‍ സംഭാഷണമാണു കൈമാറുന്നതെന്ന് ബിജു പറഞ്ഞു.
നേരത്തെ അനിമോന്‍ കോഴ ആരോപണം നിഷേധിച്ചിരുന്നു.
ബാര്‍ അഴിമതിയുമായി ബന്ധപ്പെട്ടു മന്ത്രിമാരുള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തത്തെക്കുറിച്ചുളള കൂടുതല്‍ തെളിവുകളും ഇന്ന് വിജിലന്‍സിനു കൈമാറും. അസോസിയേഷന്‍ ഭാരവാഹികളുടെ മൊഴി മാറ്റിപ്പറയാന്‍ മന്ത്രി പി.ജെ. ജോസഫ് അടക്കമുളളവര്‍ സമ്മര്‍ദം ചെലുത്തിയതിന്റെ രേഖകളാണ് ഇന്ന് ബിജു രമേശ് ഹാജരാക്കുന്നത് .മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളും തന്നെ ബന്ധപ്പെട്ടിരുന്നു. എല്ലാരേഖകളും വിജിലന്‍സിനു കൈമാറാന്‍ ഭയമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു സമര്‍പ്പിക്കുന്ന പല രേഖകളും പുറത്തുപോകുന്നു. അതുകൊണ്ട് കോടതിയില്‍ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കുമെന്നും ബിജു രമേശ് പറഞ്ഞു.
ഇന്നലെ കേരളാ കോണ്‍ഗ്രസ് ബി.ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയും,ചീഫ് വിപ്പ് പി.സി ജോര്‍ജും തന്നോട് സംസാരിക്കുന്നതിന്റെ ഫോണ്‍ രേഖകള്‍ ബിജു രമേശ് പുറത്തുവിട്ടിരുന്നു.
Discussion about this post