അഭിനയത്തിലും നിര്‍മാണത്തിലും ഒരേപോലെ കഴിവ് തെളിയിച്ച തമിഴ് സൂപ്പര്‍സ്റ്റാര്‍ ധനുഷ് മലയാളത്തില്‍ ചിത്രം നിര്‍മ്മിക്കാനൊരുങ്ങുന്നു. അരുണ്‍ ജോര്‍ജ് കെ. ഡേവിഡിന്റെ കന്നി ചിത്രമായ ലഡു എന്ന ചിത്രമാണ് ധനുഷ് അവതരിപ്പിക്കുന്നത്. മലയാളത്തിലേയ്ക്കുള്ള ധനുഷിന്റെ ആദ്യ കാല്‍വെപ്പാണിത്.
ശബരീഷ് വര്‍മ, ബാലു വര്‍ഗീസ്, വിനയ് ഫോര്‍ട്ട്, സാജു നവോദയ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പ്രേമത്തിലെ ഗാനങ്ങള്‍ ഒരുക്കിയ രാജേഷ് മുരുഗേശനാണ് സംഗീതം.
ഇതിന് പുറമെ ടോവിനോ തോമസുമായി ചേര്‍ന്ന് മറ്റൊരു മലയാള ചിത്രവും ധനുഷ് നിര്‍മിക്കുന്നുമുണ്ട്. ഡൊമിനിക് അരുണാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ടോവിനോയ്ക്ക് പുറമെ ശാന്തി ബാലചന്ദ്രന്, നേഹ അയ്യര്‍, ബാലു വര്‍ഗീസ്, വിജയരാഘവന്, അലന്‍സിയര്‍, മനോജ് കെ.ജയന്, ഷമ്മി തിലകന്, ദിലീഷ് പോത്തന് എന്നിവര്‍ക്ക് പുറമെ മുപ്പത് പുതുമുഖങ്ങളെയും അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍.
Discussion about this post