ബാഹുബലയ്ക്ക് ശേഷം അനുഷ്കയുടെയും പ്രഭാസിന്റെയും അടുത്ത ചിത്രം മാലയാള താരങ്ങള്‍ക്കൊപ്പം. ഭഗ്മതി എന്ന ചിത്രത്തില്‍ പ്രഭാസിനൊപ്പം മലയാളി താരങ്ങളായ ജയറാം, ആശ ശരത്, ഉണ്ണി മുകുന്ദന് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.
അനുഷ്കയാണ് ചിത്രത്തിലെ നായിക. ഇതൊരു പുതിയ കാല ത്രില്ലര്‍ ചിത്രമാണെന്നാണ് അനുഷ്കയുടെ പ്രതികരണം. ചിത്രത്തില്‍ പ്രഭാസ് അതിഥി വേഷത്തിലായിരിക്കും എത്തുക.
ജി അശോക് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രമോദ്, വി വാശി കൃഷ്ണ റെഡ്ഡി എന്നിവരാണ്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രം ഓഗസ്റ്റില്‍ തിയേറ്ററുകളിലെത്തും.
Discussion about this post