ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും കനത്ത തിരിച്ചടി. ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിന് അനുമതി നല്കി. ഡല്‍ഹി ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. ഇവരുടെ ഉടമസ്ഥതയിലുള്ള യങ് ഇന്ത്യന്‍ കന്പനിക്കെതിരെയാണ് കേസ്. വിശ്വാസവഞ്ചനയും അനധികൃത സ്വത്ത് സമ്പാദനവും ആരോപിച്ച് 2012-ല്‍ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമിയാണ് കേസ് കൊടുത്തത്.
ജവഹര്‍ലാല്‍ നെഹ്രു 1937-ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ (എ.ജെ.എല്‍.) പുതുതായുണ്ടാക്കിയ യങ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തതില്‍ അഴിമതിയും വഞ്ചനയുമുണ്ടെന്ന് ആരോപിച്ച് സുബ്രഹ്മണ്യം സ്വാമിയാണ് പരാതി നല്‍കിയത്.
സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അവരുടെ വിധേയരും ചേര്‍ന്ന് ആയിരക്കണക്കിന് കോടിയുടെ ഭൂസ്വത്തുള്ള എ.ജെ.എല്‍. കമ്പനിയെ യങ് ഇന്ത്യന്‍ എന്നൊരു ഉപ കമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് സ്വാമി ആരോപിക്കുന്നത്.
സോണിയാഗാന്ധിക്കും രാഹുലിനും പുറമെ കേസില്‍ മോത്തിലാല്‍ വോറ, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, സുമന് ദുബെ, സാം പിത്രോഡ എന്നിവരും പ്രതികളാണ്.
Discussion about this post